
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യൂത്ത് ഇൻ പബ്ലിക് പോളിസി ഫെലോഷിപ്പ് 2026ന് അപേക്ഷിക്കാം. ഏത് യോഗ്യതയുള്ളവർക്കും നേതൃത്വപാടവമുള്ളവർക്കും അപേക്ഷിക്കാം.ലോകത്തുള്ള ഏറ്റവും മികച്ച യൂത്ത് വികസന ഫെലോഷിപ്പാണിത്. സമർത്ഥരായ വിദ്യാർത്ഥികൾ, ഗവേഷകർ, നയരൂപീകരണ രംഗത്ത് പ്രവർത്തിക്കുന്നവർ, എന്നിവരെ ഒരേ പ്ലാറ്റഫോമിൽ പ്രവർത്തിക്കാനുള്ള അവസരം ഫെലോഷിപ്പിലൂടെ ലഭിക്കും. 10, 12, ബിരുദ പ്രോഗ്രാമുകൾ ചെയ്യുന്നവിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.സോഷ്യൽ പോളിസി,സാമ്പത്തിക വികസനം,പാരിസ്ഥിതിക സുസ്ഥിരത,നഗര വികസനം,സാങ്കേതിക പോളിസി,വിദ്യാഭ്യാസ നയരൂപീകരണം എന്നിവയിൽ പ്രവർത്തിക്കാൻ അവസരങ്ങൾ ലഭിക്കും. നയ രൂപീകരണ മേഖലയിൽ പ്രവർത്തിക്കാനാഗ്രഹമുള്ള യുവതീ യുവാക്കൾക്കുള്ള മികച്ച പ്രോഗ്രാമാണിത്. വെബ്സൈറ്റ്: www.yipinstitute.org, www.opportunities for youth.org
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |