
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമം വന്നതോടെ വീടുകളിൽ ഇൻഡക്ഷൻ കുക്കർ ഉപയോഗം കൂടി. ഗ്യാസ് ഉപയോഗം കുറയ്ക്കാൻ, ചായ തയ്യാറാക്കലും വെള്ളം തിളപ്പിക്കലും മറ്റും ഇൻഡക്ഷനിലേക്ക് മാറ്റുകയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി കൂടുതൽ പേർ ഇൻഡക്ഷൻ കുക്കർ തേടി എത്തുന്നുണ്ടെന്ന് ഹോം അപ്ലയൻസസ് വിൽക്കുന്ന നഗരത്തിലെ പ്രമുഖ കടയുടമ പറഞ്ഞു. കിലോവാട്ട് അനുസരിച്ച് 1500 മുതൽ 6000 രൂപവരെയുള്ള ഇൻഡക്ഷൻ കുക്കറുകൾ ലഭ്യമാണ്.
അതേസമയം ഇൻഡക്ഷൻ കുക്കറുകളെ അമിതമായി ആശ്രയിക്കുന്നത് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂട്ടുമെന്ന ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. പ്രതിദിന വൈദ്യുതി ഉപയോഗം ഇക്കൊല്ലം ആദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നത് ഈ ആഴ്ചയാണ്. ചൂട് കൂടുന്നതിനാൽ പീക്ക് സമയ വൈദ്യുതി ഉപയോഗവും കുത്തനേ ഉയർന്നു. ഒരാഴ്ചയായി പീക്ക് സമയ ഉപയോഗം 5000 മെഗാവാട്ടിന് മുകളിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |