
കോഴിക്കോട്: വ്യക്തി - പൊതുജീവിതത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് യുട്യൂബ് ചാനലിനെതിരെ ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മാനനഷ്ടക്കേസ് നൽകി. ഹർജി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു.
ഗവർണറുടെ ചുമതല പൂർത്തിയാക്കി കേരളത്തിൽ തിരിച്ചെത്തിയതുതന്നെ എല്ലാ മാദ്ധ്യമങ്ങളും നല്ല രീതിയിലാണ് ചിത്രീകരിച്ചത്. എന്നാൽ ഒരു യൂട്യൂബ് ചാനൽ ദുരുദ്ദേശ്യത്തോടെ ബോധപൂർവം നുണകളും തെറ്റായ പരാമർശങ്ങളും നടത്തി. എ.പി. അഹമ്മദും, ധന്യശേഖരനും തമ്മിൽ നടത്തിയ 'ശ്രീധരൻപിള്ളയുടെ ധാർമ്മികത ഇതോ' എന്ന നിലയിലാണ് മുഖാമുഖത്തിൽ അവതരിപ്പിച്ചത്.
ബി.ജെ.പി പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് തന്നോട് മുൻവിരോധമുള്ള എ.പി.അഹമ്മദും മറ്റുള്ളവരും നടത്തിയതെന്നാണ് അഡ്വ. ജോസഫ് തോമസ് മുഖാന്തരം ഫയൽ ചെയ്ത ഹർജിയിലെ ആരോപണം. ഫയൽ 21ലേക്ക് മാറ്റിവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |