
വാഷിംഗ്ടൺ : ഇറാനിലെ സൈനിക നീക്കങ്ങളുടെ ഭാഗമായി ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ പടക്കപ്പൽ യു.എസ്.എസ് ജെറാൾഡ് ഫോർഡിൽ തീപിടിത്തം. തീപിടിത്തത്തിൽ രണ്ട് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി യു.എസ് നേവൽ ഫോഴ്സസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുദ്ധത്തിന്റെ ഭാഗമായുള്ള ആക്രമണത്തിലല്ല തീപടർന്നതെന്നും കപ്പലിലെ ലോൺട്രി മുറിയിൽ നിന്നാണ് തീപടർന്നതെന്നും സെൻട്രൽ കമാൻഡ് വിശദീകരിച്ചു. സൈനികരുടെ പരിക്കുകൾ സാരമല്ലെന്നും അവർക്ക് വൈദ്യസഹായം നൽകി വരുന്നതായും കമാൻഡ് അറിയിച്ചു.
അപകടം കപ്പലിന്റെ പ്രവർത്തനശേഷിയെ ബാധിച്ചിട്ടില്ല. നിലവിൽ തീ പൂർണമായും നിയന്ത്രണ വിധേയമാണെന്നും കപ്പൽ ദൗത്യം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തീപിടിത്തം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |