SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.59 AM IST

പാക് താരത്തെ വാങ്ങി കാവ്യാ മാരൻ എയറിലായി

Increase Font Size Decrease Font Size Print Page
kavya-maran

ലണ്ടൻ : ഇംഗ്ളണ്ടിൽ നടക്കുന്ന ദ ഹൺഡ്രഡ് ക്രിക്കറ്റ് ലീഗിന്റെ താരലേലത്തിൽ ഇന്ത്യക്കാരിയായ കാവ്യ മാരന്റെ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സ് ലീഡ്സ് ടീം പാകിസ്ഥാൻ താരമായ സ്പിന്നർ അബ്രാർ അഹമ്മദിനെ സ്വന്തമാക്കിയത് വിവാദമായി. ഇന്ത്യൻ പ്രിമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമയാണ് കാവ്യ. പാകിസ്ഥാനി താരത്തെ വാങ്ങിയത് ദേശീയതയ്ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകളാണ് വന്നത്. ഇതേത്തുടർന്ന് സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ എക്സ് സൺറൈസേഴ്സ് ലീഡ്സ് ടീമിന്റെ ഔദ്യോഗിക അക്കൗണ്ട് താത്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന താരലേലത്തിൽ സൺറൈസേഴ്സ് ലീഡ്സ് കോച്ച് ഡാനിയേൽ വെട്ടോറിക്കൊപ്പമാണ് കാവ്യയും പങ്കെടുത്തത്. ട്രെന്റ് റോക്കറ്റ്സ് ടീമിനോട് മത്സരിച്ചുവിളിച്ചാണ് 190000 പൗണ്ടിന് കാവ്യ അബ്രാറിനെ സ്വന്തമാക്കിയത്.

TAGS: NEWS 360, SPORTS, KAVYA MARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.