
തിരുവനന്തപുരം : സംസ്ഥാന ജി.എസ്.ടി ഡിപ്പാർട്ട്മെന്റ് അഡിഷണൽ കമ്മിഷണർ ഡോ. എ. സറഫ് രചിച്ച 'ജി.എസ്.ടി വെർഷൻ 2.0" എന്ന പുസ്‌കത്തിന്റെ പ്രകാശനം ശനിയാഴ്ച കവടിയാർ ഗോൾഫ് ക്ളബിൽ നടക്കും. കേരള ഹൈക്കോടതി ജഡ്‌ജ് എൻ. നഗരേഷ് പുസ്തകപ്രകാശനം നിർവഹിക്കും. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് രാജു അപ്‌സര ആദ്യ പ്രതി ഏറ്റുവാങ്ങും. ലാ ട്രസ്റ്റ് ചെയർമാൻ പി. സന്തോഷ് കുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാൽ, സെൻട്രൽ ജി.എസ്.ടി അഡിഷണൽ കമ്മിഷണർ സുരേഷ്, സ്റ്റേറ്റ് ജി.എസ്.ടി സ്‌പെഷ്യൽ കമ്മിഷണർ ആർ. ശ്രീലക്ഷ്മി, മൈനോരിറ്റി കമ്മിഷൻ ചെയർമാൻ എ. എ റഷീദ്, കാഞ്ചീപുരം എസ്.സി.എസ്.വി.എം.വി യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. കെ.വി.പി രമണകുമാർ,ഡി.സി ബുക്‌സ് സീനിയർ മാനേജർ എം.ടി ബാബു, എ. ഷാജഹാൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |