കോഴഞ്ചേരി: എസ്. എൻ.ഡി. പി.യോഗം കോഴഞ്ചേരി യൂണിയന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് അനുമോദനവും ചികിത്സാസഹായ ഫണ്ട് വിതരണവും ഇന്ന് നടക്കും. രാവിലെ 10 ന് കോഴഞ്ചേരി യൂണിയനിലെ ഡി. സുരേന്ദ്രൻ ഹാളിൽ കൂടുന്ന സമ്മേളനം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. . യൂണിയൻ പ്രസിഡന്റും സെക്രട്ടറി ഇൻ ചാർജുമായ മോഹൻ ബാബു അദ്ധ്യക്ഷനാകും. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, നിയുക്ത ബോർഡ് മെമ്പർ രാഖേഷ് കോഴഞ്ചേരി, യൂണിയൻ കൗൺസിലർമാരായ അഡ്വ. സോണി പി. ഭാസ്‌കർ, പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാല, സി. എസ്. പണിക്കർ, സുഗതൻ പൂവത്തൂർ എന്നിവർ സംസാരിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ, വനിതാസംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂത്ത് യൂണിയൻ പ്രസിഡന്റ് അരുൺ ദാസ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അഖിൽ ചെറുകോൽ, പെൻഷനേഴ്‌സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് മോഹൻദാസ്, പെൻഷനേഴ്‌സ് കൗൺസിൽ യൂണിയൻ സെക്രട്ടറി പ്രസന്നൻ കോഴഞ്ചേരി, സൈബർ സേന ചെയർമാൻ ജുതിൻ കുമാർ, വൈദിക യോഗം യൂണിയൻ ചെയർമാൻ പ്രേം ഗോപിനാഥ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |