
നെടുമങ്ങാട്: പതിനൊന്നുകാരനെ കന്നുകാലികളെ അഴിച്ചു കെട്ടാനെന്ന വ്യാജേന റബർ തോട്ടത്തിലെത്തിച്ച് പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച അയൽവാസിക്ക് 33വർഷം കഠിനതടവും 1,60,000 രൂപ പിഴയും.നെല്ലനാട് വില്ലേജിൽ പ്ലാവോട് ഫിറോഷ് മൻസിലിൽ എ.ഫിറോസ് ഖാനെയാണ് നെടുമങ്ങാട് ഫാസ്ട് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സുധീഷ് കുമാർ ശിക്ഷ വിധിച്ചത്.പിഴത്തുക അതിജീവിതന് നൽകാനും പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി ശിക്ഷ അനുഭവിക്കുകയും വേണം. 2018ലായിരുന്നു സംഭവം. ഇയാൾ മുൻപും പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം നടത്തിയിട്ടുണ്ട്. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രതി വിളിച്ചുകൊണ്ട് പോകുന്നത് കണ്ട ഒരമ്മയാണ് കുട്ടിയെ ഇയാളിൽ നിന്നും രക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സരിതാ ഷൗക്കത്തലി ഹാജരായി.14 സാക്ഷികളെയും വിസ്തരിച്ചു.14 രേഖകളും മൂന്ന് തൊണ്ടി മുതലും പ്രോസിക്യൂഷൻ ഹാജരാക്കി.വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.സഹിൽ,ആർ.വിജയൻ എന്നിവർ ചേർന്നാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ എയ്ഡ് എ.എസ്.ഐ സുനിത സഹായിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |