അഞ്ചൽ: അഞ്ചൽ വൈ.എം.സി.എയുടെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വൈ.എം.സി.എ കേരള റീജിയൻ ചെയർമാൻ പ്രൊഫ.അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ ഫാ.ബോവസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ സമിതി അംഗം കെ.ഒ.രാജുക്കുട്ടി, സബ് റീജിയൻ ചെയർമാൻ ഡോ.എബ്രഹാം മാത്യു, റീജിയണൽ സെക്രട്ടറി റജി വർഗ്ഗീസ്, ഡോ.കെ.വി. തോമസ് കുട്ടി, അഞ്ചൽ വൈ.എം.സി.എ സെക്രട്ടറി അലക്സാണ്ടർ മത്തായി, ട്രഷറർ പി.ജെ.ഫിലിപ്പ്, കെ.എ.ജോൺ തുടങ്ങിയവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന പ്രതിഷ്ഠാ കർമ്മത്തിന് ഫാ.തോമസ് പി.വർഗ്ഗീസ് കോർ എപ്പിസ്കോപ്പ, ഫാ.ജോൺ കാരവിള, ഫാ.വർഗ്ഗീസ് ടി.വർഗീസ്, ഫാ.പി.ജി. ജോസ് കോർ എപ്പിസ്കോപ്പ, ഫാ.എബ്രഹാം തോമസ്, ഫാ.എ.ലൂക്കോസ്, ഫാ.ജോസഫ് വടക്കേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |