
തിരുവനന്തപുരം:മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ റെയിൽവേ പാലത്തിൽ നിർമ്മാണജോലികൾ നടക്കുന്നതിനാൽ ഇന്നും നാളെയും (ശനി,ഞായർ) ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തി. കോട്ടയം വഴിയുള്ള എട്ട് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. കൊല്ലം - എറണാകുളം മെമു റദ്ദാക്കി, അഞ്ച് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.മൂന്ന് ട്രെയിനുകൾ വൈകും.
വഴിതിരിച്ചു വിടുന്നവ
ഇന്നത്തെ തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം-ശ്രീഗംഗാനഗർ എക്സ് പ്രസ്, തിരുവനന്തപുരം- എസ്.എം.വി.ടി.ബാംഗ്ളൂർ, തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ് പ്രസ്, കന്യാകുമാരി- ദിബ്രുഗഡ് വിവേക് എക്സ് പ്രസ്, തിരുവനന്തപുരം-രാമേശ്വരം അമൃത എക്സ് പ്രസ്, തിരുവനന്തപുരം നോർത്ത് - നിലമ്പൂർ റോഡ് രാജ്യറാണി എക്സ് പ്രസ്, തിരുവനന്തപുരം - മംംലാപുരം എക്സ് പ്രസ് എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്.
ഭാഗീകമായി റദ്ദാക്കിയത്
ഇന്നത്തെ മധുര -ഗുരുവായൂർ കൊല്ലത്ത് യാത്ര അവസാനിപ്പിച്ച് നാളെ കൊല്ലത്തുനിന്ന് മധുരയിലേക്ക് മടക്ക സർവീസ് നടത്തും. ഇന്ന് സംസ്ഥാനത്തെത്തുന്ന എം.ജി.ആർ.ചെന്നൈ - തിരുവനന്തപുരം എക്സ് പ്രസ് കോട്ടയത്ത് യാത്ര അവസാനിപ്പിച്ച് ഇന്ന് കോട്ടയത്തുനിന്ന് മടക്ക സർവീസും നടത്തും. ഇന്നത്തെ നാഗർകോവിൽ - കോട്ടയം എക്സ് പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
വൈകും
നാളത്തെ കൊല്ലം -എറണാകുളം മെമു 45മിനിറ്റും ഇന്നത്തെ തിരുനെൽവേലി -പാലക്കാട് പാലരുവി എക്സ് പ്രസ് 35മിനിറ്റും ഇന്നത്തെ തിരുവനന്തപുരം - എറണാകുളം എക്സ് പ്രസ് 30മിനിറ്റും വൈകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |