തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലാണ് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. മഞ്ചേശ്വരം, കോന്നി, അരൂർ മണ്ഡലങ്ങളിലാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയത്. ശക്തമായ മത്സരം നടക്കുന്ന കോന്നിയിൽ, ഒടുവിലത്തെ വിവരം അനുസരിച്ച് 65.01 ശതമാനമാണ് പോളിംഗ്. ആരൂരിൽ ഇത് 75.66 ശതമാനവും മഞ്ചേശ്വരത്ത് 69 ശതമാനവുമാണ്. അതേസമയം വട്ടിയൂർക്കാവിലും എറണാകുളത്തും താരതമ്യേന വോട്ടിങ്ങ് ശതമാനം കുറവാണ്. യഥാക്രമം 62.30 ശതമാനവും 52.03 ശതമാനവുമാന് വട്ടിയൂർക്കാവിലെയും എറണാകുളത്തേയും പോളിംഗ് ശതമാനം.
മഴ മൂലമാണ് അധികം ജനങ്ങൾ വോട്ട് ചെയ്യാൻ എത്താതിരുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മഴ നേരിയ തോതിൽ ശമിച്ചതോടെ വോട്ടർമാർ ബൂത്തുകളിലേക്ക് എത്തി തുടങ്ങുകയായിരുന്നു. പോളിംഗ് ശതമാനം കുറഞ്ഞ മണ്ഡലങ്ങളിൽ റീപ്പോളിംഗ് നടത്തണം എന്ന് മുന്നണികൾ ആവശ്യമുയർത്തിയിട്ടുണ്ട്. അതേസമയം എറണാകുളത്ത് വോട്ട് ചെയ്യാനായി സമയം നീട്ടി നൽകണമെന്നും യു.ഡി.എഫും ആവശ്യമുയർത്തിയിട്ടുണ്ട്.
അതേസമയം കേരളത്തിന്റെ കടൽ തീരത്ത് ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള ദുരന്ത നിവാരണ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്. അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലമാണ് ശക്തമായ കാറ്റിനുള്ള സാദ്ധ്യത കാണുന്നത്. അത് കൊണ്ട് കേരളത്തിൽ നിന്ന് ഒരു കാരണവശാലും മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |