
കൊച്ചി: 2025ൽ റെക്കാഡ് സാമ്പത്തികനേട്ടങ്ങളുമായി ഡിപി വേൾഡ് ഈ സാമ്പത്തിക വർഷത്തെ ഫലങ്ങൾ പ്രഖ്യാപിച്ചു. വരുമാനം 22 ശതമാനം വർദ്ധിച്ച് 24.4 ബില്യൺ ഡോളറായപ്പോൾ നികുതിക്ക് മുൻപുള്ള വരുമാനം 18 ശതമാനം വർദ്ധിച്ച് 6.4 ബില്യൺ ഡോളറായി ഉയർന്നു. തുറമുഖങ്ങളിലും ടെർമിനലുകളിലും ലോജിസ്റ്റിക്‌സിലുടനീളമുള്ള ശക്തമായ പ്രകടനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു. ഈ കാലയളവിൽ ഗ്രൂപ്പിന്റെ മൊത്തം ചരക്ക് കൈകാര്യം 5.8 ശതമാനം വർദ്ധിച്ച് 93.4 മില്യൺ ടി.ഇ.യു (ഇരുപത് അടി കണ്ടെയ്‌നർ യൂണിറ്റ്) ആയി. ഓപ്പറേറ്റിംഗ് ക്യാഷ്ഫ്ലോ 14 ശതമാനം ഉയർന്ന് 6.3 ബില്യൺ ഡോളറായി ആയി. 2025ൽ മൂലധന ചെലവ് 3.1 ബില്യൺ ഡോളറായി ആയി വർദ്ധിച്ചപ്പോൾ നിക്ഷേപിച്ച മൂലധനത്തിലെ വരുമാനം 9.9 ശതമാനമായി ഉയർന്നു. പ്രവർത്തന ലിവറേജും മാനേജ്‌മെന്റ് കോസ്റ്റും ഉൾപ്പെടെ, ഈ വർഷത്തെ ലാഭം 32.2 ശതമാനം വർദ്ധിച്ച് 1.96 ബില്യൺ ഡോളറിലെത്തി. 'ഈ സാമ്പത്തിക ഫലങ്ങൾ ഡിപി വേൾഡിന്റെ സംയോജിത പ്ലാറ്റ്‌ഫോമിന്റെ ശക്തിയെയും വിതരണ ശൃംഖലകൾ പുന:ക്രമീകരിക്കുമ്പോൾ അതുമായി പൊരുത്തപ്പെടാനുള്ള കഴിവിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഡിപി വേൾഡ് ഡയറക്ടർ ബോർഡ് ചെയർമാൻ എച്ച്.ഇ. ഇസ്സ കാസിം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |