
മാന്നാർ: കുരട്ടിക്കാട് പുളിക്കാശ്ശേരി- കോട്ടയ്ക്കൽ കടവ് റോഡ് നിർമ്മാണം വൈകുന്നതിനെതിരെ കോൺഗ്രസ് അടുപ്പുകൂട്ടി പ്രതിഷേധിച്ചു. പുനർനിർമ്മാണത്തിനായി റോഡ് കുത്തിപ്പൊളിച്ച് നാലുമാസം പിന്നിട്ടിട്ടും ടാറിംഗ് ജോലികൾ ചെയ്യാത്തതിനാൽ പ്രതിഷേധിച്ചാണ് കുരട്ടിക്കാട് 6-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം. പ്രതിഷേധ സമ്മേളനവും അടുപ്പുകൂട്ടൽ സമരവും ഡി.സി.സി ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറുമായ തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. ഹരികുമാർ ആര്യമംഗലം അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത് പഴവൂർ, വത്സലാ ബാലകൃഷ്ണൻ, ഹസീന സലാം, മണ്ഡലം പ്രസിഡന്റുമാരായ മധു പുഴയോരം, അനിൽ മാന്തറ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജയ വി.കൃഷ്ണൻ, ശ്യാമളവല്ലി, മുൻ മണ്ഡലം പ്രസിഡന്റ് ഹരികുട്ടംപേരൂർ, രാജേന്ദ്രൻ ഏനാത്ത്, നിസാർ കുരട്ടിക്കാട്, ഷെബീർ അബ്ബാസ്, ഷൈലജ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |