മുട്ടം: കലാ- സാഹിത്യ മേഖലകളിലെ സംഘടനയായ നന്മയുടെ മുട്ടം ശാഖാ യോഗം ജില്ലാ വൈസ് പ്രസിഡന്റ് ഷൈലജ കെ. ബേബിയുടെ ആദ്ധ്യക്ഷതയിൽ ശിങ്കാരി മേളക്കാരി ശാന്ത രാജപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ ഉഷാ രാജു മുഖ്യപ്രഭാഷണം നടത്തി. അജയൻ താന്നിക്കാമറ്റം, ആലീസ് ജോർജ് എന്നിവർ സംസാരിച്ചു. മുട്ടം പഞ്ചായത്ത് പ്രദേശത്തുള്ളവരെ ഉൾപ്പെടുത്തി നന്മയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുക, ഓരോ മാസവും കലാ, സാഹിത്യ ചർച്ചകൾ സെമിനാറുകൾ മത്സരങ്ങൾ, വീട്ടുമുറ്റത്ത് പുസ്തക വായന പദ്ധതി തുടങ്ങിയ കാര്യങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |