SignIn
Kerala Kaumudi Online
Monday, 16 March 2026 3.15 AM IST

69ാമത് തെക്കൻ കുരിശുമല തീർത്ഥാടനം തുടങ്ങി

Increase Font Size Decrease Font Size Print Page
vld-1

വെള്ളറട: 69ാമത് തെക്കൻ കുരിശുമല മഹാ തീർത്ഥാടനത്തിന് തുടക്കമായി. ഒന്നാംഘട്ട തീർത്ഥാടനം 22ന് സമാപിക്കും. രണ്ടാംഘട്ടം ഏപ്രിൽ 2,3 ( പെസഹാ വ്യാഴം,ദുഃഖവെള്ളി) തീയതികളിൽ നടക്കും. ഇന്നലെ ഉച്ചയ്ക്ക് 2ന് വെള്ളറടയിൽ നിന്ന് ആരംഭിച്ച 'കുരിശിന്റെ വഴി " പദയാത്രയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

ഉണ്ടൻകോട് ഫെറോനയിലെ ഇടവകകൾ നേതൃത്വം നൽകി. കുരിശിന്റെ വഴി ദൃശ്യാവിഷ്കാരത്തിന് വ്ളാത്താങ്കര സ്വർഗാരോപിത മാതാ ഫെറോനാ ദൈവാലയം നേതൃത്വം വഹിച്ചു. 4.20ന് സംഗമ വേദിയിൽ നിന്ന് വിശുദ്ധ കുരിശിന്റെ സന്നിധിയിലേക്ക് നടന്ന ദിവ്യജ്യോതി,പതാക പ്രയാണം ഫാ.അനു.സി,​ബ്രദർ അഭിലാഷ് സ്റ്റാൻലി,ബ്രദർ ജോബിൻ ജോയ് എന്നിവർ നയിച്ചു. വൈകിട്ട് 4.30ന് സംഗമ വേദിയിൽ പ്രാരംഭ ദിവ്യബലി നടന്നു. ജി.ക്രിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ.ബിനു.ടി വചനപ്രഘോഷണം നടത്തി.

വൈകിട്ട് സംഗമ വേദിയിൽ നെയ്യാറ്റിൻകര രൂപത ബിഷപ് ഡോ.സെൽവരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത എപ്പിസ്കോപ്പൽ വികാരി ഡോ.വിൻസെന്റ് കെ.പീറ്റർ ആമുഖ സന്ദേശവും തമിഴ്നാട് മന്ത്രി മനോ തങ്കരാജ് മുഖ്യ സന്ദേശവും നൽകി. സി.കെ.ഹരീന്ദ്രൻ എം.എൽ.എ,ഡോ. താരാ ഹൈ കത് ബർട്ട് എം.എൽ.എ,എം.വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീയദർശിനി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ,കടയാലുംമൂട് പഞ്ചായത്ത് പ്രസിഡന്റ് ജൂലിയറ്റ് ശേഖർ,ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ആതിര ഗ്രേസ് തുടങ്ങിയവർ സംസാരിച്ചു.

പി.വി.പ്രസാദ് സ്വാഗതവും ജയന്തി കുരിശുമല നന്ദിയും പറഞ്ഞു. തുടർന്ന് പന്തളം ബാലൻ നേതൃത്വം നൽകിയ തിരുവനന്തപുരം ഗാന കൈരളിയുടെ ക്രിസ്‌തീയ സംഗീതാർച്ചന നടന്നു.

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.