വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ എട്ട് തോടുകളുടെ സംരക്ഷണ ഭിത്തി കെട്ടാൻ സർക്കാർ 3 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. പ്രവൃത്തി തുകയുടെ 20 ശതമാനം ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. ചെറായി രാമവർമ്മ കനാൽ (21,86,129 രൂപ), എടവനക്കാട്ചാത്തങ്ങാട് തോട് (21,46,038രൂപ), നായരമ്പലം കമ്പനിക്കെട്ട് (40,26,357രൂപ), നായരമ്പലം കൊച്ചമ്പലം വെസ്റ്റ് തോട് (61,60,706രൂപ), എളങ്കുന്നപ്പുഴ എസ്.സി കോളനി തോട് (8,45,168രൂപ), ഞാറക്കൽ പുതുവൽ തോട് (26,61,192രൂപ), കടമക്കുടി കരിങ്ങനംചിറ (37,06,863 രൂപ),
മുളവുകാട് മുട്ടുങ്കൽ (32,55, 759രൂപ) എന്നിവയുടെ സംരക്ഷണത്തിനാണ് ഭരണാനുമതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |