തൃപ്രയാർ: വലപ്പാട് പഞ്ചായത്തും പാലപ്പെട്ടി ന്യൂ സഹൃദയ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന സമ്മർ വോളിബാൾ ക്യാമ്പിന് തുടക്കമായി. പാലപ്പെട്ടി ക്ഷേത്ര മൈതാനത്ത് നടന്ന ചടങ്ങിൽ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് യു.ആർ.രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. വോളിബാൾ ദേശീയ റഫറിയും മുൻ കേരള ടീം പരിശീലകനുമായ ടി.എൻ. ഷിജിൽ മുഖ്യാതിഥിയായി.
എം.എസ്. ശരത്ത്, അനിൽകുമാർ, സുമേഷ് പാനാട്ടിൽ, ഉഷാ ബാബു, അജ്മൽ ഷെരീഫ്, പി.വി. ആനന്ദൻ, എം.ടി. നിതീഷ്, അക്ഷയ് സുനിൽ, ജിതിൻ റാം, കെ.ബി.ഷെമീർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |