SignIn
Kerala Kaumudi Online
Sunday, 26 April 2026 5.06 PM IST

പൊൻമുടി റൂട്ടിലെ യാത്രാപ്രശ്നത്തിന് പരിഹാരം വിതുര,വെള്ളനാട്,നെടുമങ്ങാട് ഡിപ്പോകളിൽ പുതിയ സർവീസുകൾ

Increase Font Size Decrease Font Size Print Page
ponmudi

വിതുര: വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി റൂട്ടിൽ നിലനിൽക്കുന്ന യാത്രാപ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള പദ്ധതികൾക്ക് കെ.എസ്.ആർ.ടി.സി തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡിപ്പോകളിൽ നിന്നും പൊൻമുടിയിലേക്ക് കൂടുതൽ സർവീസുകൾ അയയ്ക്കാനാണ് തീരുമാനം.

നിലവിൽ പൊൻമുടി റൂട്ടിൽ നിലനിൽക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി വെള്ളനാട്,വിതുര, നെടുമങ്ങാട് ഡിപ്പോകളിൽൽ നിന്നും പൊൻമുടിയിലേക്ക് പുതിയ സർവീസ് ആരംഭിച്ചിട്ടുണ്ട്. വെഞ്ഞാറമൂട്,ഡിപ്പോയിൽ നിന്നും ഉടൻ പുതിയ സർവീസുകൾ ആരംഭിക്കും. ആറ്റിങ്ങൽ,നെയ്യാറ്റിൻകര, കാട്ടാക്കട,കിളിമാനൂർ,തിരുവനന്തപുരം ഡിപ്പോകളിൽ നിന്നും പുതിയ സർവീസുകൾ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.

പൊൻമുടി റൂട്ടിലെ യാത്രാക്ളേശം ചൂണ്ടിക്കാട്ടി കേരളകൗമുദി അടുത്തിടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് കെ.എസ്.ആർ.ടി.സി നടപടികൾ ആരംഭിച്ചത്.

ബസുകളുടെ അപര്യാപ്തത മൂലം പൊൻമുടിയിൽ ബസിൽ എത്തിയ ടൂറിസ്റ്റുകൾക്ക് നിശ്ചിത സമയത്ത് മടങ്ങിപ്പോകാൻ കഴിയാതെ പൊൻമുടിയിൽ കുടുങ്ങിയ സംഭവവുമുണ്ടായി. രാത്രിയിൽ വിതുരയിൽ നിന്നും ബസ് വരുത്തിയാണ് സഞ്ചാരികളെ നെടുമങ്ങാട് എത്തിച്ചത്.


തിരക്കേറെ

വിതുര,നെടുമങ്ങാട്,നെയ്യാറ്റിൻകര ഡിപ്പോകളിൽ നിന്നായി നാമമാത്രമായ ബസുകളാണ് പൊൻമുടി റൂട്ടിൽ സർവീസ് നടത്തുന്നത്. ഇത്തരം സർവീസുകൾ ഡിപ്പോകളിൽനിന്നും നിറയെ യാത്രക്കാരുമായി പുറപ്പെടുമ്പോൾ വഴിമദ്ധ്യേയുള്ള യാത്രക്കാരെ കയറ്റുവാനാകാത്ത അവസ്ഥയാണ്. വിതുര ഡിപ്പോ ഉദ്ഘാടന വേളയിൽ പൊൻമുടിയിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല. വിനോദസഞ്ചാരകേന്ദ്രമായ കോവളം, വർക്കല എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചും സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും നടപ്പായില്ല.

ബ‌ഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും പൊൻമുടിയിലേക്കാരംഭിച്ച സർവീസുകൾ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. പദ്ധതി വിജയകരമായ സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ തുടങ്ങാനാണ് തീരുമാനം.

വെള്ളനാട്-പൊൻമുടി സർവീസ്

പുതുതായി ആരംഭിച്ച വെള്ളനാട് പൊൻമുടി സർവീസ് രാവിലെ 7.15ന് വെള്ളനാട് നിന്നാരംഭിച്ച് ആര്യനാട് വിതുര വഴി 9.25ന് പൊൻമുടിയിലെത്തും, തിരിച്ച് 9.35ന് പൊൻമുടിയിൽ നിന്നും മടങ്ങും. വൈകിട്ട്3.20ന് വെള്ളനാട് നിന്നും പുറപ്പെട്ട് 5.30ന് പൊൻമുടിയിലെത്തും. 5.40ന് പൊൻമുടിയിൽനിന്നുംമടങ്ങി, വിതുര ആര്യനാട് വഴി രാത്രി 7.40ന് വെള്ളനാട്ടെത്തും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.