കൊച്ചി: മട്ടാഞ്ചേരി സ്വദേശിയായ വീട്ടമ്മയെ വെർച്വൽ അറസ്റ്റ് ചെയ്ത് 2.88 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. പശ്ചിമ ഡെൽഹി നംഗ്‌ലോയി നിലോത്തി ശിവറാംപാർക്ക് ജെ 220ൽ ലക്ഷയ് ഗുപ്തയാണ് (24) മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്.
വീട്ടമ്മയെ മുംബയ് ക്രൈംബ്രാഞ്ച് പൊലീസിലെ ഇൻസ്പെക്ടറെന്ന വ്യാജേന വീഡിയോ കോളിൽ വിളിച്ചാണ് വെർച്വൽ അറസ്റ്റ് ചെയ്തത്. കള്ളപ്പണ വിനിമയം, ക്രിപ്റ്റോ കറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട് വീട്ടമ്മയെ പ്രതിയാക്കി കേസെടുത്തതായി തെറ്റിദ്ധരിപ്പിച്ചു. കേസിൽ നിന്ന് ഒഴിവാക്കാനും വരുമാന സ്രോതസ് പരിശോധിക്കാനുമെന്നു പറഞ്ഞാണ് 2.88 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയത്. കേസിൽ നേരത്തേ അറസ്റ്റിലായ 4 പ്രതികൾ റിമാൻഡിലാണ്. മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ ഷിബിൻ, എസ്.ഐ ജിമ്മി ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഡെൽഹിയിൽ നിന്നാണ് ലക്ഷയ് ഗുപ്തയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |