ചേർപ്പ് : കുമ്മത്ത് അപ്പുനായരുടെ നിര്യാണത്തിലൂടെ ഓർമ്മയാകുന്നത് പാന, പറ ചെണ്ട, ചെണ്ട, പറയോഗം, കളമെഴുത്ത് പാട്ട് തുടങ്ങിയ അനുഷ്ഠാന കലാശൈലിയെ മുന്നോട്ട് നയിച്ച കലാകാരൻ. പഞ്ചവാദ്യം, അപൂർവമായ പാനയോഗം ചിട്ടപ്പെടുത്തുന്നതിലെ പഴയ കാല കാരണവരായിരുന്നു അപ്പുനായർ. ആദ്യകാലങ്ങളിൽ ആലവട്ടം, വെൺചാമരം , തലേക്കെട്ട്, കോലം, കാവടി, വിതാനം തുടങ്ങിയ നിർമ്മാണ രംഗങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു.
അനുഷ്ഠാന കലാരംഗത്തെ സേവനങ്ങളെ മാനിച്ചും പാന മദ്ദളകലാരംഗത്തെ മികവിനും പെരുവനം അപ്പുമാരാർ സ്മാരക അവാർഡ്, ചക്കംകുളം അപ്പുമാരാർ സ്മാരക അവാർഡ്, കുഴൂർ ചന്ദ്രൻമാരാർ അവാർഡ് , ആറാട്ടുപുഴ പൂരം, ചേർപ്പ്, മേക്കാവ് ഭഗവതി ക്ഷേത്രം പ്രശംസാപത്രങ്ങളും നൽകിയിട്ടുണ്ട് . പാന ദൂത് എന്ന ഡോക്യുമെന്ററിയും അപ്പുനായരെ കുറിച്ച് നിർമ്മിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |