
തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തേവരുടെ പൂരത്തോടനുബന്ധിച്ച് നടത്തുന്ന ഗ്രാമപ്രദക്ഷിണത്തിൽ ദേശീയപാതയിൽ ഉണ്ടാകുന്ന തടസം നീക്കുന്നതിനായി എൻ.എച്ച് അധികാരികൾ സൈറ്റ് വിസിറ്റ് നടത്തി. ജില്ലാ കളക്ടർക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കോതകുളം ഹൈസ്‌കൂൾ ഗ്രൗണ്ടിനരികെയും നാട്ടിക സെന്ററിലും തേവരുടെ യാത്രയ്ക്ക് നൂറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരുന്ന പാതയിൽ മാർഗതടസം വരുന്നത് ഒഴിവാക്കുന്ന തിന് ഡിവൈഡറിൽ മാറ്റം വരുത്തണമെന്നതാണ് അപേക്ഷ. ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകുന്നതിനാണ് സ്ഥലപരിശോധനക്ക് അധികൃതർ എത്തിയത്. ദേവസ്വം മാനേജർ ഹരിഹര ഭട്ട്, മുൻ മാനേജർ മനോജ് കെ.നായർ, ഉപദേശക സമിതി പ്രസിഡന്റ് ജ്യോതി ദാസ് എന്നിവർ പ്രശ്‌നം വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |