
തിരുവനന്തപുരം: ചാലക്കുഴിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.
18ന് വൈകിട്ടായിരുന്നു സംഭവം.അതേ വീട്ടിൽ മറ്റൊരു മുറിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പേട്ട കല്ലുമൂട് ടി.സി 30 /1978 വീട്ടിൽ വിശ്വനാഥിന്റെ മകൻ വിനോദിനെയാണ് (47) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുമാരപുരം താമരഭാഗം ടി.ആർ.എ 59 എ വീട്ടിൽ വിജയരാജൻ മകൻ വിഷ്ണു.വി.എസിനാണ് (31) പരിക്കേറ്റത്. ആക്രമണം ചെറുക്കുന്നതിനിടെ കൈവിരലുകൾക്കും,കൈപ്പത്തിക്കും പരിക്കേറ്റു.
വീട്ടിലേക്ക് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം പാടില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം തുടങ്ങിയത്. ഇതിനിടയിലാണ് വിനോദ് കത്തികൊണ്ട് വിഷ്ണുവിനെ ആക്രമിച്ചത്.വിഷ്ണു സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |