TRENDING THIS WEEK
നെന്മാറ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി എ . തങ്കപ്പൻ പാലക്കാട് ജില്ല സപ്ലൈ ഓഫീസർ മനോജ് കുമാർ കെ. കെ മുൻപാകെ നാമനിർദേശക പത്രിക സമർപ്പിക്കുന്നു.
കോട്ടയം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധകൃഷ്‌ണന്റെ പ്രചാരണത്തിനായി ഫ്ലക്സ് ബോർഡുകൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് അധിക സമയമില്ലാത്തത് കൊണ്ട് പ്രിന്റിംഗ് സെന്ററുകൾക്ക് നല്ലതിരക്കാണ്
ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡിഎഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രകടനമായി കോട്ടയം കളക്ട്രേറ്റിലേക്ക് പോകുന്നു
ഏറ്റുമാനൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് കോട്ടയം കളക്ട്രേറ്റിൽ വരണാധികാരി സർവെ ഡെപ്യൂട്ടി ഡയറക്ടർ എം.എ ആശ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി സമീപം
മലമ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എ .സുരേഷ് റിട്ടേണിംഗ് ഓഫിസറായ പ്രിൻസിപ്പൽ കൃഷി ഓഫീസിലെത്തി രാജി വർഗീസ് മുമ്പൊക്കെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.
മലമ്പുഴ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ജില്ലാ സപ്ലൈ ഓഫീസിൽ റിട്ടേണിംഗ് ഓഫീസർ കെ.കെ മനോജ് കുമാർ മുമ്പൊക്കെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.
ചൂടത്ത് ഒന്ന് തണുക്കട്ടെ ... ജില്ലാ കോടതിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പാലക്കാട് നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയും നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയ ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം ഫെബിനും ഒരുമിച്ച് ഇളനീർ കുടിക്കാനായി ഒരുങ്ങുന്നു. രണ്ടാളും സൗഹൃദം പങ്ക് വെച്ച് മടങ്ങി
കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫൈസൽ ബാബു ഗാന്ധി റോഡ് ജില്ലാ വ്യവസായകേന്ദ്രത്തിൽ വരണാധികാരി മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന എം.കെ രാഘവൻ എം.പി യെ ആലിംഗനം ചെയ്യുന്നു.
നിലപാടുമാറ്റാതെ... എലത്തൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.കെ ശശീന്ദ്രൻ കോഴിക്കോട് കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) പി.എം സനീറ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങുമ്പോൾ എൻ.സി.പി ജില്ലാ അദ്ധ്യക്ഷൻ മുക്കം മുഹമ്മദിനെ കണ്ടുമുട്ടിയപ്പോൾ. എ.കെ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി മുക്കം മുഹമ്മദ് രംഗത്തെത്തിയിരുന്നു.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം