
നസ്ലിൻ നായകനായി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ഈദ് സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന മോളിവുഡ് ടൈംസ് മേയ് 14ന് തിയേറ്രറിൽ എത്തും. മുടി നീട്ടിവളർത്തി വേറിട്ട ലുക്കിൽ ആണ് നസ്ളിൻ മോളിവുഡ്ടൈംസിൽ എത്തുന്നത്. എ ഹേറ്റ് ലെറ്റർ ടു സിനിമ എന്നാണ് ടാഗ് ലൈൻ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, സംഗീത് പ്രതാപ് തുടങ്ങി നീണ്ട താരനിരയുണ്ട്. രാമുസുനിൽ ആണ് രചന. വിശ്വജിത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.
അതേസമയം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് മോഹൻലാൽ നായകനായി തരുൺമൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എറണാകുളത്ത് പുരോഗമിക്കുന്നു.ഇടവേളയ്ക്കുശേഷം മോഹൻലാൽ മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്നു. എസ്. െഎ ലൗലജൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. മുംബയ് ആണ് ചിത്രത്തിന്റെ മറ്റൊലു ലൊക്കേഷൻ. മീര ജാസ് മിൻ ആണ് നായിക. ജഗദീഷ്, ബിനു പപ്പു, ഇർഷാദ്, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . രചന രതീഷ് രവി, ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. ഷാജി കുമാർ ആണ് ഛായാഗ്രഹണം. പൂജ റിലീസായി ഒക്ടോബർ 15ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.പി.ആർ. ഒ എ.എസ് .ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |