
ഓക്‌ലൻ്റ് : ദഷിണാഫ്രിക്കയ്ക്ക് എതിരായ ട്വൻ്റി - 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലാൻഡിന് 8 വിക്കറ്റിൻ്റെ ജയം. ജയത്തോടെ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ന്യൂസിലാൻഡ് 2 -1 ന് മൂന്നിലെത്തി.
മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നഷ്ടത്തിൽ 136 റൺസ് നേടി. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് 16.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (137 /2 ) .
55 പന്തിൽ 63 റൺസ് നേടി അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ടോം ല താം ചേസിംഗിൽ കിവീസിൻ്റെ മൂന്നണിപ്പോരാളിയായി.
ഒരു ഘട്ടത്തിൽ 68 / 6 എന്ന നിലയിലായിരുന്നു.
പുറത്താകാതെ 3 സിക്സും 1 ഫോറും ഉൾപ്പെടെ 20 പന്തിൽ 26 റൺസെടുത്ത പത്താമൻ മൊക്കേനയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 4 ഓവറിൽ 9 റൺസ് മാത്രം നൽകി 1 വിക്കറ്റ് വീഴ്‌ത്തിയ ലോക്കി ഫെർഗൂസനാണ് കളിയിലെ താരം. ക്യാപ്ടൻ മിച്ചൽ സാൻ്റ്നർ, ബെൻ സയേഴ്സ്, കെയ്ൽ ജാമീസൺ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |