
കൊച്ചി: ഗാർഹിക ഗ്യാസ് സിലിണ്ടർ ബുക്കിംഗ് വൈകിയതോടെ ഇൻഡക്ഷൻ കുക്ക്ടോപ്പിന്റെ വിൽപ്പന കുതിച്ചുയർന്നു. പലയിടത്തും സ്റ്റോക്ക് തീർന്നു. അഡ്വാൻസ് പണം വാങ്ങി പ്രീ ബുക്കിംഗ് ആരംഭിച്ച കടകളുമുണ്ട്.
900 രൂപ മുതൽ ലഭ്യമായിരുന്ന ഇൻഡക്ഷൻ കുക്ക് ടോപ്പുകളുടെ വില 2,400ന് മുകളിലെത്തി. ഇൻഡക്ഷൻ കുക്ക്ടോപ്പറുകളുടെ വിൽപ്പനയിൽ 30 ഇരട്ടി വർദ്ധനയുണ്ടായെന്ന് ഹോം അപ്ളയൻസ് വിതരണക്കാർ പറയുന്നു. ഹോട്ടലുകളിലും ഹോസ്റ്റലുകളിലും ഉപയോഗിക്കാനാകുന്ന വലിയ ഇൻഫ്രാറെഡ് കുക്ക്‌ടോപ്പുകൾക്കും ആവശ്യക്കാരേറി. ഏതു ലോഹപാത്രവും വയ്‌ക്കാമെന്നതാണ് ഇൻഫ്രാറെഡ് കുക്ക്ടോപ്പുകളുടെ പ്രത്യേകത.
ഇലക്ട്രിക് കെറ്റിൽ, റൈസ് കുക്കർ എന്നിവയുടെ വിൽപ്പനയും വർദ്ധിച്ചു. വിലയും ഉയർന്നു.
ഓൺലൈനിലും കിട്ടാനില്ല
ആമസോണിലും, ഫ്‌ളിപ്പ്കാർട്ടിലും ഇൻഡക്ഷൻ കുക്ക് ടോപ്പുകൾ കിട്ടാനില്ല. ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും വിറ്റുതീർന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ ബ്രാൻഡഡ് അല്ലാത്തവ ലഭ്യമാണെങ്കിലും വിശ്വാസ്യതയുടെ പ്രശ്നമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |