SignIn
Kerala Kaumudi Online
Thursday, 23 April 2026 7.27 PM IST

കണ്ണൂരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ 24,592

Increase Font Size Decrease Font Size Print Page
election
തിരഞ്ഞെടുപ്പ്

കണ്ണൂർ: ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 24,592 ഉദ്യോഗസ്ഥർ. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ കീഴിൽ 11 വീതം വരണാധികാരികളും (ആർ.ഒ) ഉപ വരണാധികാരികളുമാണുള്ളത് (എ.ആർ.ഒ).

25 ജില്ലാതല നോഡൽ ഓഫീസർമാർ, ആറ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ, 11 അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ, 223 സെക്ടർ ഓഫീസർമാർ, 223 സെക്ടർ പൊലീസ് ഓഫീസർമാർ, 800 മൈക്രോ ഒബ്സർവർമാർ, 3048 പ്രിസൈഡിംഗ് ഓഫീസർമാർ, 9144 പോളിംഗ് ഓഫീസർമാർ, 2177 ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവരും ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാൻ അക്ഷീണ പ്രവർത്തനം നടത്തും.

4200 പൊലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ജില്ലയിൽ വേണമെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതിനുപുറമേ കേന്ദ്രസേനയുടെ 2856 പേരും സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി 2079 പേരുമുണ്ട്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനായി 66 മാസ്റ്റർ ട്രെയിനർമാരുടെ പൂളും ജില്ലയിൽ സജ്ജമാണ്. ഇതിൽ അഞ്ചു പേർ സംസ്ഥാനതല പരിശീലകരും ആറു പേർ ജില്ലാതല പരിശീലകരും 55 പേർ നിയമസഭ മണ്ഡലം തല പരിശീലകരുമാണ്.

TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.