
കോഴിക്കോട്: എം കെ മുനീർ എംഎൽഎയുടെ വീടിന് ജപ്‌തി ഭീഷണി. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത 49 ലക്ഷം രൂപയുടെ വായ്‌പ തിരിച്ചടയ്‌ക്കാത്തതാണ് ബാദ്ധ്യതയായി മാറിയത്. നടക്കാവ് ക്രോസ് റോഡിലെ മുനീറിന്റെ വീടായ ക്രസന്റ് ഹൗസിന് ബാങ്ക് നോട്ടീസ് നൽകി. മാർച്ച് 31നകം വായ്‌പ തിരിച്ചടച്ചില്ലെങ്കിൽ ജപ്‌തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്. എംകെ മുനീറിന്റെ പേരിലുള്ള രണ്ട് വായ്‌പകളിൽ ഒരെണ്ണം തിരിച്ചടച്ച് തീർത്തിരുന്നു. രണ്ടാമത്തെ വായ്‌പയാണ് ജപ്‌തിഭീഷണിയിലെത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |