
വള്ളികുന്നം : ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ വളളികുന്നത്തെ വ്യാജവാറ്റുകേന്ദ്രത്തിൽ നിന്ന് കോട പിടികൂടി. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിന് വടക്കുഭാഗത്ത് ഓട്ടുകമ്പനിയ്ക്ക് സമീപത്തെ കുളത്തിന് സമീപം അഞ്ച് കന്നാസുകളിൽ ഒളിപ്പിച്ചിരുന്ന 175 ലിറ്റർ കോടയാണ് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ സജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇലക്ഷൻ പ്രമാണിച്ച് വള്ളികുന്നത്ത് വൻതോതിൽ വ്യാജമദ്യം ഉൽപ്പാദിപ്പിക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോസംഘമാണ് പരിശോധന നടത്തിയത്. പ്രദേശവാസികളായ ചിലരാണ് വ്യാജവാറ്റിന് പിന്നിലുള്ളതെന്ന് സൂചന ലഭിച്ചിട്ടുള്ളതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് വെളിപ്പെടുത്തി. ഇലക്ഷനും വിഷു ഉത്സവവും പ്രമാണിച്ച് വള്ളികുന്നം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. മദ്യവും ലഹരി വിൽപ്പനയും സംബന്ധിച്ച വിവരങ്ങൾ 9400069490,0479 -234 0265 നമ്പരുകളിൽ അറിയിക്കാം. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പ്രവീൺ ,അനു ,അരുൺ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |