കണ്ണൂർ: അന്വേഷണ മികവിന് പേരുകേട്ട കണ്ണൂർ പൊലീസ് നഗരത്തിലെ പല കുറ്റകൃത്യങ്ങളിലും ഇരുട്ടിൽ തപ്പുന്നു. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വസതിക്ക് നേരെമുന്നിൽ ലൈറ്റ് ബോർഡ് തകർക്കപ്പെട്ട സംഭവത്തിൽ ഒരു അന്വേഷണ പുരോഗതിയുമില്ല. ഇത് ജനങ്ങൾക്കിടയിൽ ഏറെ പരിഹാസത്തിനിടയാക്കിയിട്ടുണ്ട്. ഇരുചക്ര വാഹന മോഷണ പരമ്പരയും കണ്ണൂർ പൊലീസിന് ഒട്ടേറെ അലട്ടലുകൾ സൃഷ്ടിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഒരു സ്‌കൂട്ടർ മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയ പൊലീസ്, പരാതിക്കാരനില്ലെന്ന കാരണം പറഞ്ഞ് 'നാടുകടത്തി' വിട്ടു. എന്നാൽ വെറും രണ്ടു ദിവസത്തിനകം തിരിച്ചെത്തിയ ആ വ്യക്തി വീണ്ടും മോഷണം നടത്തി. ഒടുവിൽ ഓട്ടോ ഡ്രൈവർമാരുടെ ജാഗ്രതയും സഹായവുമാണ് പൊലീസിനെ ഈ 'വിരുതനെ' ജയിലിലടയ്ക്കാൻ പ്രേരിപ്പിച്ചത്. ചാലാട് കുഴിക്കുന്നിലെ പാസ്‌പോർട്ട് ഓഫീസിന്റെ ഗ്ലാസ് തകർത്ത സംഭവം, താളിക്കാവിനടുത്ത് ഒരു വാഹനത്തിന്റെ ഗ്ലാസ് നശിപ്പിച്ച കേസ്, ഒരു ആരാധനാലയത്തിൽ വിഗ്രഹ കവചത്തിന്റെ ഗ്ലാസ് തകർത്ത സംഭവം എന്നിവയിൽ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് തന്നെ സ്ഥിരീകരിക്കുന്നു. എന്നിട്ടും അറസ്റ്റോ കൂടുതൽ നടപടികളോ ഒന്നുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |