
തിരുവനന്തപുരം: നാലാഞ്ചിറയിലുള്ള സ്വകാര്യ ഭൂമിയിൽ അതിക്രമിച്ച് കയറി ഉടമസ്ഥനെയും ബന്ധുവിനെയും മർദിച്ച കേസിൽ മണ്ണന്തല അരുവിയോട് വിക്രം ഭവനിൽ കണ്ണനെ (38) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.ഉള്ളൂർ സ്വദേശിയായ ബിനുവിന്റെ നാലാഞ്ചിറയിലുള്ള വസ്തുവിലാണ് ആക്രമണം നടന്നത്.
ബിനുവും സുഹൃത്തുക്കളും ഭാര്യയും വസ്തുവിൽ ഇരിക്കവേ പ്രതി അവിടേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് ബിനുവിനെയും ബന്ധുവിനെയും മർദ്ദിക്കുകയുമായിരുന്നു.
ബിനുവും കൂട്ടുകാരും തന്റെ പിതാവിനെ സ്ഥിരമായി മദ്യപിക്കാൻ ക്ഷണിക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതി മുൻകൂർ ജാമ്യം നിരസിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഹാജരാക്കി റിമാൻഡ് ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |