
ബംഗളൂരു:നിലവിലെ ഐ.പി.എൽ, ഡബ്ല്യു.പി.എൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഫ്രാഞ്ചൈസിയെ സ്വന്തമാക്കി ആദ്യത്യ ബിർള ഗ്രൂപ്പ്. മറ്റൊരു ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ കമ്പനി ഏറ്റെടുത്തതിന് പിന്നാലെയാണ് ആർ.സി.ബി ഫ്രാഞ്ചൈസിയെ ആദിത്യ ബിർള ഗ്രൂപ്പ് നയിക്കുന്ന കൺസോർഷ്യം വാങ്ങിയെന്ന വാർത്ത പുറത്തുവന്നത്.
1.78 ബില്യൺ യു.എസ് ഡോളറിന്റെ (ഏകദേശം 16,600 കോടി രൂപ) കരാറിലാണ് നിലവിലെ ഉടമകളായ യുണൈറ്റഡ് സ്‌പിരിറ്റ്സിൽ നിന്ന് ആദിത്യബിർള ഗ്രൂപ്പ് ആർ.സി.ബിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ആദിത്യ ബിർള ഗ്രൂപ്പിനെ കൂടാതെ ടൈംസ് ഓഫ് ഇന്ത്യ,ബോൾട്ട് വെഞ്ചേഴ്‌സ്,ബ്ലാക്ക്‌സ്‌റ്റോൺ പെർപെക്‌ച്വൽ പ്രൈവറ്റ് ഇക്വിറ്റി സ്‌ട്രാറ്റജി എന്നി ഗ്രൂപ്പുകളാണ് കൺസോർഷ്യത്തിൽ ഉള്ളത്. ടീമിന്റെ മുഴുവൻ ഓഹരികളും കൺസോർഷ്യം സ്വന്തമാക്കിയതായാണ് വിവരം. ആർ.സി.ബി ആദ്യ ഐ.പി.എൽ ചാമ്പ്യന്മാരായതിന് പിന്നാലെയാണ് യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ മാതൃകമ്പനിയും പ്രമുഖ മദ്യഉത്പാദക കമ്പനിയുമായ കൺസോർഷ്യം ഫ്രാഞ്ചൈസി വിൽക്കാൻ ശ്രമം തുടങ്ങിയത്. നടപടിക്രമങ്ങൾ പൂർത്തിയാകാനുള്ളതിനാൽ ഈ സീസണിന് ശേഷമായിരിക്കും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുക. ഇതോടെ ഐ.പി.എല്ലിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയായി ആർ.സി.ബി.
നേരത്തേ പ്രമുഖ വ്യവസായി വിജയ് മല്യയുടെ കമ്പനിയിൽ നിന്ന് 2016ഓടെയാണ് യുണൈറ്റഡ് സ്‌പിരിറ്റ്സ് (ഡിയാജിയോ കമ്പനി) ആർ.സി.ബിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |