
ആലുവ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായ സാമ്പത്തിക ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായി സർവെ വിജിലൻസ് ടീം (എസ്.എസ്.ടി) ആലുവയിൽ പ്രവർത്തനം ആരംഭിച്ചു. ആലുവ വെസ്റ്റ് വില്ലേജ് ഓഫീസിന് മുമ്പിൽ പ്രത്യേക കൗണ്ടർ സ്ഥാപിച്ച് 24 മണിക്കൂറും എസ്.എസ്.ടി കൗണ്ടർ പ്രവർത്തിക്കും.
കൗണ്ടറുകളിൽ സി.സി ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ മുഴുവൻ വാഹനങ്ങളും പരിശോധിക്കും. ജില്ലാ കളക്ടറേറ്റിൽ പ്രത്യേക നോഡൽ ഓഫീസറുടെ കീഴിലാണ് എസ്.എസ്.ടി പ്രവർത്തിക്കുക. ആലുവ താലൂക്കിൽ ആലുവയും നെടുമ്പാശേരിയും ഉൾപ്പെടെ ആറ് കൗണ്ടറുകൾ ഉണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |