SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.52 PM IST

തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം; അപേക്ഷിക്കേണ്ടതിങ്ങനെ

Increase Font Size Decrease Font Size Print Page
campaign

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ- ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ സ്ഥാനാർത്ഥികളും വ്യക്തികളും നൽകുന്ന പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് അധികൃതർ. സർട്ടിഫിക്കേഷനില്ലാതെ പരസ്യം പ്രചാരണത്തിനുപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു.

സർട്ടിഫിക്കേഷനുവേണ്ടി നിർദ്ദിഷ്ട ഫോമിൽ സ്ഥാനാർത്ഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടികളും മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിക്ക് മുമ്പാകെ അപേക്ഷ നൽകണം. പരസ്യം പുറത്തിറക്കുന്നതിന് മൂന്ന് ദിവസം മുൻപ് അപേക്ഷ നൽകണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകർപ്പും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിർമാണച്ചെലവ്, പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവയും വ്യക്തമാക്കണം.

പോളിംഗ് ദിവസവും തലേദിവസവും അച്ചടി മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ, പ്രചാരണ പരസ്യങ്ങൾക്കും ഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. പരസ്യങ്ങളുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.

TAGS: ELECTIONS, ELELCTION ADVERTISEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.