
എലിക്കുളം : വിദേശ പഴങ്ങളായ റമ്പൂട്ടാൻ, പുലാസാൻ, മാംഗോസ്റ്റീൻ, പാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിപണി സാദ്ധ്യതകൾ സുഗമമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ എലിക്കുളത്തെ കർഷകർ. റമ്പൂട്ടാൻ എക്‌സോട്ടിക് ഫ്രൂട്ട്സ് ഫാർമേഴ്സ് ഫെഡറേഷനാണ് പ്രവർത്തനങ്ങൾ ഏകീകരിക്കുക. കൃഷി ഓഫീസർ കെ.പ്രവീൺ, അസി. കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ്, കർഷക പ്രതിനിധികളായ ജോണി ജോസഫ് ഇലവനാൽ, മാണി ജോസഫ് പുതുപ്പറമ്പിൽ, ജോഷി മാത്യു കുഴിക്കൊമ്പിൽ, മുൻ ഗ്രാമ പഞ്ചായത്തംഗം അഖിൽ അപ്പുക്കുട്ടൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |