SignIn
Kerala Kaumudi Online
Thursday, 23 April 2026 7.27 PM IST

അഴീക്കോട് ആര് കരപറ്റും

Increase Font Size Decrease Font Size Print Page
kv-sumesh

കണ്ണൂർ: ജില്ലയിൽ ഏറ്റവും ചൂടൻ മത്സരമുള്ള മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ പക്ഷെ മുസ്ലിം ലീഗിനെയും മണ്ഡലം സ്വീകരിച്ച ചരിത്രമുണ്ട്. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ പുഴാതി, പള്ളിക്കുന്ന് സോണുകളും അഴീക്കോട്, ചിറക്കൽ, വളപട്ടണം, നാറാത്ത്, പാപ്പിനിശേരി പഞ്ചായത്തുകളും ചേർന്നതാണ് അഴീക്കോട് നിയമസഭാ മണ്ഡലം. ഇതിൽ അഴീക്കോട്, ചിറക്കൽ, പാപ്പിനിശേരി പഞ്ചായത്തുകളിൽ ഇടതുമേധാവിത്വമാണ്. വളപട്ടണം പഞ്ചായത്തും കോർപ്പറേഷൻ പരിധിയിലെ പുഴാതി, പള്ളിക്കുന്ന് സോണുകളും യു.ഡി.എഫിന്റെ ഉറച്ച കേന്ദ്രങ്ങളാണ്. നാറാത്ത് പഞ്ചായത്തിൽ മുന്നണികളും ഒപ്പത്തിനൊപ്പവും. അഴിക്കൽ തുറമുഖം, പ്ലൈവുഡ് വ്യവസായം, കൈത്തറി ഗ്രാമം എന്നിവ അഴീക്കോടിന്റെ സവിശേഷ മുഖമുദ്രകളാണ്. കൈത്തറി, ബീഡി, മത്സ്യത്തൊഴിലാളി സമൂഹങ്ങളടക്കം വ്യക്തമായ രാഷ്ട്രീയ ബോധമുള്ള സാധാരണ മനുഷ്യരുടെ നാടാണിത്.


പ്രമുഖരുടെ അങ്കത്തട്ട്
1977ൽ രൂപം കൊണ്ട അഴീക്കോട് മണ്ഡലത്തിൽ തുടക്കത്തിൽ ഇടത് ആധിപത്യമായിരുന്നു. ചടയൻ ഗോവിന്ദൻ, പി.ദേവൂട്ടി, ഇ.പി.ജയരാജൻ, ടി.കെ.ബാലൻ എന്നിവർ തുടർച്ചയായി വിജയിച്ചു. എന്നാൽ 1987ൽ എം.വി.രാഘവൻ യു.ഡി.എഫ് സ്ഥാനാർഥിയായതോടെ മണ്ഡലം കൂറുമാറി. 2006ലെ ഉപതിരഞ്ഞെടുപ്പ് മുതൽ 2011 വരെ സി.പി.എമ്മിലെ എം.പ്രകാശനായിരുന്നു എം.എൽ.എ. 2011ൽ കെ.എം.ഷാജി ഇടതുകോട്ട തകർത്തു. 2016ൽ ഷാജി വിജയിച്ച ഷാജിയെ തോൽപ്പിച്ച് 2021ൽ കെ.വി.സുമേഷ് മണ്ഡലം തിരിച്ചുപിടിച്ചു.


കെ.വി. സുമേഷ് (എൽ.ഡി.എഫ്)

നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ആർജ്ജിച്ച പൊതുസമ്മതി, ഇക്കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനം എന്നിവയാണ് ഇടതുമുന്നണി ഉയർത്തുന്നത്. ലോക്സഭാ തിരിച്ചടി മറികടക്കാൻ സുമേഷിന്റെ വ്യക്തിപ്രഭാവം ഉപകരിക്കുമെന്ന് സി.പി.എം വിലയിരുത്തുന്നു.


കരീം ചേലേരി(യു.ഡി.എഫ്)

മണ്ഡലം ഏതു വിധേനയും തിരിച്ചുപിടിക്കാനുള്ള ദൃഢനിശ്ചയത്തോടെ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കരീം ചേലേരിയെയാണ് യു.ഡി.എഫ് നിർത്തിയിരിക്കുന്നത്. ഇത്തവണ മുന്നണിയിൽ ഒരുമ പ്രകടമാണ്. ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടി ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം.


കെ.കെ. വിനോദ് കുമാർ
(എൻ.ഡി.എ)

ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റായ കെ.കെ.വിനോദ് കുമാർ നാറാത്ത് സ്വദേശിയാണ്. കേന്ദ്ര സർക്കാരിന്റെ വികസനക്ഷേമ പദ്ധതികളെ ആധാരമാക്കിയാണ് ഇദ്ദേഹം പ്രചാരണം നയിക്കുന്നത്.


2021നിയമസഭ

ആകെ വോട്ടർമാർ: 181838
പോൾ ചെയ്തത് 144897
ശതമാനം: 79.68
കെ. വി.സുമേഷ് ( എൽ.ഡി.എഫ്) 65794
കെ.എം.ഷാജി ( യു.ഡി.എഫ്) 59653
കെ.രഞ്ജിത്( എൻ.ഡി.എ) : 15741

ഭൂരിപക്ഷം: 6141


2024 ലോക‌്സഭ

യു.ഡി.എഫ്. ഭൂരിപക്ഷം 2218

2025 തദ്ദേശം

യു.ഡി.എഫ്. ഭൂരിപക്ഷം: 2019


വോട്ടർമാർ

ആകെ: 194,626

പുരുഷൻ : 89967

സ്ത്രീ : 98280

ട്രാൻസ്ജൻഡർ : 3

പ്രവാസി : 6376

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.