കോട്ടയം : എഫ്.സി.ആർ.എ ഭേദഗതി ബിൽ പുനപരിശോധിക്കണമെന്ന് ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. സഭകൾ രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക മേഖലകളിലാണ് പണം ചെലവഴിക്കുന്നത്. ചെലവഴിക്കുന്ന ഓരോ പണത്തിനും വ്യക്തമായ രേഖകളുമുണ്ട്. സഭകളുടെ മിഷൻ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഭേദഗതി.
വിദേശരാജ്യങ്ങളിൽ കഴിയുന്ന സഭാവിശ്വാസികൾ നേർച്ചയായി നൽകുന്ന പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ല. എഫ്.സി.ആർ.എയുടെ നിലവിലെ നിയമങ്ങൾ കർശനമാണ്. ഈ നിയമം പാലിച്ച് തന്നെയാണ് പണം വിനിയോഗിക്കുന്നത്. സഭയുടെയും 3 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയെയും, രാജീവ് ചന്ദ്രശേഖറിനെയും അടക്കം ഇക്കാര്യങ്ങൾ ബോധിപ്പിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |