SignIn
Kerala Kaumudi Online
Wednesday, 22 April 2026 2.42 AM IST

സംസ്ഥാന തിര. കമ്മിഷണർ എ. ഷാജഹാൻ വിരമിച്ചു

Increase Font Size Decrease Font Size Print Page
shajahan

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ സർവീസിൽ നിന്ന് വിരമിച്ചു. 2021 മാർച്ച് 31നാണ് കമ്മിഷണറായി ചുമതലയേറ്റത്. തദ്ദേശവാർഡ് പുനർനിർണയം അടക്കം ഒട്ടേറെ നടപടികൾക്ക് നേതൃത്വം നൽകി. മൂന്നുതവണ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കി. വാർഡ് വിഭജനവും ബൂത്ത് ക്രമീകരണവും സംവരണ മണ്ഡല നിർണയവും സമയബന്ധിതമായി പൂർത്തിയാക്കി 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിനും നേതൃത്വം നൽകി.


2000 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി, തദ്ദേശ സ്വയംഭരണം, വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക -യുവജനക്ഷേമം വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു. പൊതുവിദ്യാഭ്യാസം, ലോട്ടറി, ഐ.ടി മിഷൻ ഡയറക്ടർ സ്ഥാനങ്ങളും വഹിച്ചു. കൊല്ലം ജില്ലാ കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്രോത്സവം കോ ഓർഡിനേറ്റർ, പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർ, ഗ്രാമവികസന കമ്മിഷണർ തുടങ്ങിയ ചുമതലകളും വഹിച്ചു.

TAGS: A SHAJAHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.