SignIn
Kerala Kaumudi Online
Wednesday, 01 April 2026 5.20 PM IST

വെറും രണ്ട് മണിക്കൂറില്‍ 750 കിലോമീറ്റര്‍; വേറെ ലെവലാകാന്‍ ദക്ഷിണേന്ത്യ, കേരളത്തിനും സാദ്ധ്യത

Increase Font Size Decrease Font Size Print Page
bullet-train

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ മുംബയ് - അഹമ്മദാബാദ് റൂട്ടില്‍ സര്‍വീസിന് തയ്യാറെടുക്കുകയാണ്. ഇതിന് പിന്നാലെ നിരവധി റൂട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ മനസ്സിലുണ്ട്. രാജ്യത്തെ ട്രെയിന്‍ യാത്രയുടെ സങ്കല്‍പ്പങ്ങളെ അതിവേഗത കൊണ്ട് മാറ്റിമറിക്കുകയെന്നതാണ് റെയില്‍വേയും കേന്ദ്ര സര്‍ക്കാരും ഉദ്ദേശിക്കുന്നത്. അടുത്തിടെയാണ് ബുള്ളറ്റ് ട്രെയിന്‍ സംബന്ധിച്ച് സാദ്ധ്യത പഠനം നടത്തണം എന്ന ആവശ്യവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്ത് വന്നത്.


ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര റെയില്‍വേ ബോര്‍ഡിന് കത്തയക്കുകയും ചെയ്തിട്ടുണ്ട് തമിഴ്‌നാട് സര്‍ക്കാര്‍. ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നതാണ് തമിഴ്‌നാട് മുന്നോട്ട് വയ്ക്കുന്ന പദ്ധതി കൊണ്ടുള്ള ഗുണം. വിവിധ റൂട്ടുകള്‍ പരിഗണനയിലുള്ളതില്‍ കേരളത്തിലൂടെയുള്ള പാതയും ഉള്‍പ്പെടുന്നുണ്ട്. 744 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയാണ് ചെന്നൈയില്‍ നിന്നും ഹൈദരാബാദിലേക്കുള്ളത്. ഈ പാതയിലൂടെ ബുള്ളറ്റ് ട്രെയിനിന് കടന്നുപോകാന്‍ വേണ്ടത് വെറും രണ്ടര മണിക്കൂറായിരിക്കും.


ചെന്നൈയില്‍ നിന്ന് ഹൈദരാബാദില്‍ എത്താന്‍ നിലവില്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ സമയം വേണ്ടി വരും. എന്നാല്‍ ഇത് വെറും രണ്ടര മണിക്കൂറാക്കി കുറയ്ക്കാന്‍ ബുള്ളറ്റ് ട്രെയിനിന് സാധിക്കുമെന്നാണ് വിവരം. മണിക്കൂറില്‍ 320-350 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഈ ട്രെയിനിന്റെ സഞ്ചാരം. വേഗത്തിലുള്ള യാത്രയ്ക്ക് പുറമെ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക-സാമൂഹിക ബന്ധം ശക്തിപ്പെടുത്താനും ട്രെയിന്‍ സഹായകരമാകും.


സാദ്ധ്യത പഠനം നടത്തണമെന്ന് തമിഴ്‌നാട് മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യത്തില്‍ കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി റൂട്ടുകള്‍ ഉള്‍പ്പെടുന്നുണ്ട്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും രണ്ട് അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പാതകള്‍ക്കായി സാദ്ധ്യതാപഠനം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് റെയില്‍വേ ബോര്‍ഡിന് കത്തയച്ചത് കഴിഞ്ഞയാഴ്ചയാണ്.


ചെന്നൈ: ദക്ഷിണേന്ത്യയിലെ റെയില്‍വേ ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും രണ്ട് അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പാതകള്‍ക്കായി സാധ്യതാപഠനം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് റെയില്‍വേ ബോര്‍ഡിന് കത്തയച്ചു. അയല്‍ സംസ്ഥാനത്തിന്റെ ഈ ദീര്‍ഘവീക്ഷണം കേരളത്തിന്റെ ഗതാഗത സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കുന്നതാണ്.


തിരുച്ചിറപ്പള്ളി, നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന പാതയും, സേലം, കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് എത്തുന്ന പാതയുമാണ് തമിഴ്‌നാട് മുന്നോട്ട് വച്ചിട്ടുള്ള മറ്റ് രണ്ടെണ്ണം. എന്നാല്‍ ഇതില്‍ കേരളത്തിന്റെ കൂടെ ഇടപെടല്‍ ആവശ്യമാണ്. സ്വന്തമായി അതിവേഗ റെയില്‍ കോറിഡോര്‍ എന്ന കേരളത്തിന്റെ സ്വപ്‌നം തമിഴ്‌നാടിന്റെ കൂടെ പിന്തുണയാകുമ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ സാദ്ധ്യത കൂടുതലാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള എംപിമാരും ഇതിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

TAGS: RAILWAY, BULLET TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.