
തിരുവനന്തപുരം: കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇരണിയൽ യാർഡിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കും. ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ 11 ട്രെയിൻ സർവീസുകളാണ് പൂർണമായും റദ്ദാക്കുന്നത്. എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കും.
കൊല്ലം ജംഗ‌്ഷനിൽനിന്ന് ഉച്ചയ്ക്ക് 3.35-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56101 കൊല്ലം-നാഗർകോവിൽ പാസഞ്ചർ, നാഗർകോവിൽ ജംഗ‌്ഷനിൽനിന്ന് രാവിലെ 6.15-ന് പുറപ്പെടേണ്ട നാഗർകോവിൽ-കൊല്ലം പാസഞ്ചർ (56102), നാഗർകോവിൽ ജംഗ‌്ഷനിൽനിന്നു രാവിലെ 07.55-ന് പുറപ്പെടേണ്ട നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305), തിരുവനന്തപുരം നോർത്തിൽനിന്നു രാവിലെ 6.30-ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56306), നാഗർകോവിലിൽനിന്ന് വൈകിട്ട് 6.20-ന് പുറപ്പെടേണ്ട നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56309), തിരുവനന്തപുരം നോർത്തിൽനിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടേണ്ട തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56310), പുനലൂരിൽനിന്ന് രാവിലെ 6.35-ന് പുറപ്പെടേണ്ട പുനലൂർ-കന്യാകുമാരി പാസഞ്ചർ (56705), കന്യാകുമാരി-പുനലൂർ പാസഞ്ചർ, കൊല്ലം ജംഗ്‌ഷനിൽനിന്ന് 11.35ന് പുറപ്പെടേണ്ട കൊല്ലം-കന്യാകുമാരി മെമു (66305), കന്യാകുമാരിയിൽനിന്ന് വൈകിട്ട് നാലിന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66305 കന്യാകുമാരി-കൊല്ലം മെമു എന്നിവയാണ് ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ പൂർണമായും റദ്ദാക്കിയത്. കന്യാകുമാരി-തിരുനെൽവേലി പാസഞ്ചർ മൂന്നിന് പൂർണമായും റദ്ദാക്കും.
ഭാഗികമായി റദ്ദാക്കുന്നവ
ഏപ്രിൽ ഒന്നിനും രണ്ടിനും മംഗളൂരു - തിരുവനന്തപുരം ഏറനാട് എക്സ്‌പ്രസ് കൊല്ലം ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം - മംഗളൂരു ഏറാനാട് എക്സ്പ്രസ് ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കൊല്ലത്തുനിന്ന് പുറപ്പെടും. മംഗളൂരു - കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം വരെയേയുണ്ടാകൂ. കന്യാകുമാരി- മംഗളൂരു പരശുറാം എക്സ്പ്രസ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് ഷെഡ്യൂൾ ചെയ്ത സമയത്ത് സർവീസ് ആരംഭിക്കും. 30നും 31നും പൂനെയിൽ നിന്ന് പുറപ്പെട്ട കന്യാകുമാരി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ നിർത്തും. കന്യാകുമാരി - പൂനെ ജയന്തി എക്സ്പ്രസ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തും. തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഒന്ന്, രണ്ട് തീയതികളിൽ തിരുനെൽവേലി ജംഗ്ഷൻ വരെയേയുണ്ടാകൂ. തിരുവനന്തപുരം - തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് ഒന്ന് രണ്ട് തീയതികളിൽ തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |