
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും ട്രെയിൻ സർവീസുകൾ വൈകി. മുളന്തുരുത്തിയിൽ പാലത്തിന്റെ ജോലി നടക്കുന്നതിനാൽ മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസ് (16325) ഒരുമണിക്കൂറോളം വൈകി. നിലമ്പൂർ- കോട്ടയം എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരം- കന്യാകുമാരി പാതയിരട്ടിപ്പിക്കൽ ജോലിയുടെ ഭാഗമായി എരണിയൽ യാർഡിൽ ജോലി നടക്കുന്നതിനാൽ മാർച്ച് 29 മുതൽ ഏപ്രിൽ ഒന്നുവരെ തിരുവനന്തപുരം വഴിയുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ, വൈകി ഓടുകയോ ആയിരുന്നു. ഇക്കാരണത്താൽ ഏറനാട് എക്സ്പ്രസ് കഴിഞ്ഞ രണ്ടുദിവസവും കൊല്ലത്ത് യാത്ര അവസാനിപ്പിച്ചു. ദീർഘദൂര ട്രെയിനുകൾ പലതും വൈകിയാണ് കേരളത്തിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |