
ബംഗളൂരു: പ്രൊഫസറുമായി ബന്ധമുണ്ടെന്ന് സഹപാഠികൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് മെഡിക്കൽ വിദ്യാർഥിനി ജീവനൊടുക്കി. കർണാടക മല്ലദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളജിൽ ബി.എ.എം.എസ് അവസാന വർഷ വിദ്യാർത്ഥിനിയായ നിഖിതയാണ് മരിച്ചത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.
കോളജിലെ പ്രൊഫസറായ ഡോ.രാജുവുമായി നല്ല സൗഹൃദത്തിലായിരുന്നു നിഖിത. എന്നാൽ ഇവരുടെ സൗഹൃദത്തെക്കുറിച്ച് സഹപാഠികൾ അപവാദങ്ങൾ പ്രചരിപ്പിച്ചതോടെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് നിഖിതയുടെ പിതാവ് ഉമാശങ്കർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |