
ഇന്തോനേഷ്യയിലെ മൊലുക്ക കടല്‍ പ്രദേശത്ത് ഉണ്ടായ അതിശക്തമായ ഭൂചലനം പസഫിക് മേഖലയിലെ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6.48ഓടെയാണ് റിച്ചർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആദ്യ റിപ്പോർട്ടുകളിൽ ഇത് 7.8 തീവ്രതയുള്ളതായി രേഖപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് യു.എസ് ജിയോളജിക്കൽ സർവേ ഇത് 7.4 ആയി പുതുക്കി സ്ഥിരീകരിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടെർണേറ്റ് നഗരത്തിൽ നിന്ന് ഏകദേശം 127 കിലോമീറ്റർ വടക്ക്പടിഞ്ഞാറ് മാറി, കടലിനടിയിൽ ഏകദേശം 35 കിലോമീറ്റർ ആഴത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |