കൊച്ചി: തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും നടിയുമായ അഞ്ജലി നായരുടെ പേര് വോട്ടിംഗ്
മെഷീനുകളിലും ബാലറ്റ് പേപ്പറുകളിലും അഞ്ജലി പി.വി എന്ന് തുടരും. പേരു മാറ്റ ആവശ്യം തൃപ്പൂണിത്തുറ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ വി.ആർ. രാകേഷ് രണ്ടാമതും തള്ളി. ജനുവരി 30ലെ ആദ്യ അപേക്ഷ നിരസിച്ചതാണ്.
ഹൈക്കോടതിയെ സമീപിച്ചപ്പോൾ പുന:പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് നൽകിയ നിർദേശ പ്രകാരമാണ് ഇന്നലെ രാവിലെ ഹിയറിംഗ് നടത്തിയത്.
സിനിമാതാരം അഞ്ജലി നായരെന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും പത്രികയിൽ ഔദ്യോഗിക പേരായ അഞ്ജലി പി.വി എന്നാണ് രേഖപ്പെടുത്തിയത്. ട്വന്റി 20 സ്ഥാനാർത്ഥിയാണ് ഇവർ. മുൻപും ആവശ്യം ഉന്നയിച്ചതായി പറയുന്നുണ്ടെങ്കിലും തെളിയിക്കാനുള്ള ഒരു രേഖയും ഹാജരാക്കിയിട്ടില്ലെന്നും മാർച്ച് 28ന് ബാലറ്റ് പേപ്പറിന്റെ കരട് പരിശോധനയിലും എതിർപ്പ് അറിയിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. വ്യക്തിയുടെ അറിയപ്പെടുന്ന പേരാണ് ബാലറ്റിലും വേണ്ടതെന്ന് വാദത്തിനിടെ ഹൈക്കോടതി പരാമർശിച്ചിരുന്നു.
• റിട്ടേണിംഗ് ഓഫീസറുടെ ന്യായങ്ങൾ
1. ജനുവരി 30ന് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു, ഹോം വോട്ടിംഗും തുടങ്ങി. പേര് മാറ്റിയാൽ പുതിയ പോസ്റ്റൽ ബാലറ്റ് അച്ചടിക്കണം, മെഷീനിൽ പരിഷ്കാരം വരുത്തണം. ഏപ്രിൽ 9ന് പ്രക്രിയ പൂർത്തിയാക്കാനാവില്ല.
• വോട്ടിംഗ് മെഷീനിൽ ചിത്രവും പേരും ചിഹ്നവുമുള്ളതിനാൽ വോട്ടർക്ക് ആശയക്കുഴപ്പമുണ്ടാവില്ല
• ബാലറ്റിൽ അഞ്ജലിയെന്ന പേരിൽ മറ്റാരുമില്ല.
രാഷ്ട്രീയ പ്രേരിതമാണ് തീരുമാനം. പാർട്ടിയുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കും.
അഞ്ജലി നായർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |