കാഞ്ഞങ്ങാട്: തൂലിക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വോട്ടുസഭ കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് ലെവൽ ഓഫീസർ സബീഷ് വോട്ട് രീതികൾ വിശദീകരിച്ചു. അശ്വിൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.വി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ക്വിസ് മത്സരത്തിൽ ശ്രീതിക സുരാജ് ഒന്നാം സ്ഥാനവും ലേഖ ചന്ദ്രൻ രണ്ടാം സ്ഥാനവും കെ.വി ദേവരാജ് മൂന്നാം സ്ഥാനവും നേടി. ഇന്ത്യൻ ഭരണഘടനയും തിരഞ്ഞെടുപ്പും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ലേഖന മത്സരത്തിൽ ആതിര പ്രജീഷും കവിത മത്സരത്തിൽ ശ്രീധിക സുരാജും കഥ മത്സരത്തിൽ മിഥുന നാരായണനും ഒന്നാം സ്ഥാനം നേടി. തുടർന്ന് പ്രസന്ന, ഇന്ദിര, കുഞ്ഞികൃഷ്ണൻ, നാരായണി, പത്മിനി എന്നിവർ അവരുടെ വോട്ട് ഓർമ്മകൾ പങ്കുവെച്ചു. സിഗ്നേച്ചർ വാൾ പരിപാടിയുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |