
ന്യൂഡൽഹി: കേരളം അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് എത്തിച്ചെന്നു കരുതുന്ന പണം അടക്കം 651.51 കോടിയുടെ സാധനങ്ങൾ പിടിച്ചു. കേരളത്തിൽ പണമായി എട്ടു കോടി അടക്കം 58 കോടിയുടെ സാധനങ്ങൾ പിടിച്ചു. ഫെബ്രുവരി 26മുതൽ നടത്തിയ റെയ്ഡുകളിലാണ് പണം, മദ്യം, മയക്കുമരുന്ന്,സ്വർണം അടക്കം പിടിച്ചെടുത്തത്.
പരിശോധനയ്ക്കായി കമ്മിഷൻ 5,173 ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെയും നിരീക്ഷണത്തിനായി 5200 ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കാനുള്ള ഏതു നീക്കവും തടയണമെന്ന് ചീഫ് സെക്രട്ടറിമാർ, ചീഫ് ഇലക്ടറൽ ഓഫീസർമാർ, പൊലീസ് മേധാവിമാർ എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ പിടിച്ച പണം 8 കോടി,
മദ്യം 64,862 ലിറ്റർ (2കോടി രൂപ ),
മയക്കുമരുന്ന് 41 കോടി, അമൂല്യ വസ്തുക്കൾ ഒരു കോടി, മറ്റ് സൗജന്യങ്ങൾ 5 കോടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |