
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിൽ. നാളെ കലാശക്കൊട്ട്. വ്യാഴാഴ്ച കേരളം ബൂത്തിലേക്ക്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കും, ആരോപണ, പ്രത്യാരോപണങ്ങൾക്കുമൊപ്പം സാമുദായിക, ജാതി സമവാക്യങ്ങളും സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവവും അവസാന മണിക്കൂറുകളിലെ അടിയൊഴുക്കുകളുമാകും വിധി നിർണയിക്കുക.
140 മണ്ഡലങ്ങളിൽ പലതിലും നടക്കുന്നത് വാശിയേറിയ മത്സരം. ഇതിൽ
ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ വറചട്ടിയിലാണ് 60 മണ്ഡലങ്ങൾ. ഫലം പ്രവചനാതീതം.
ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള പത്തു മണ്ഡലങ്ങളിൽ നടക്കുന്നത് കടുത്ത ത്രികോണ മത്സരം. എൽ.ഡി.എഫും, യു.ഡി.എഫും, എൻ.ഡി.എയും ഒരുപോലെ വിജയം അവകാശപ്പെടുന്ന മണ്ഡലങ്ങളും കൂട്ടത്തിലുണ്ട്. ഇതിൽ ഭൂരിഭാഗവും എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകൾ. ഇടതിനാണോ വലതിനാണോ വിജയമെന്ന് തീരുമാനിക്കുന്നതിൽ ബി.ജെ.പി വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളുമുണ്ട്.
പത്തിടത്ത് കടുത്ത
ത്രികോണ പോരാട്ടം
(ബ്രാക്കറ്റിൽ ജില്ല)
നേമം,കഴക്കൂട്ടം,വട്ടിയൂർക്കാവ് (തിരുവനന്തപുരം),ചാത്തന്നൂർ (കൊല്ലം),കുന്നത്തുനാട് (എറണാകുളം),പാലാ (കോട്ടയം), തൃശൂർ (തൃശൂർ),പാലക്കാട് (പാലക്കാട്),മഞ്ചേശ്വരം, കാസർകോട് (കാസർകോട്).
മറ്റ് 50 മണ്ഡലങ്ങൾ
നെയ്യാറ്റിൻകര,കോവളം, പാറശാല,കാട്ടാക്കട, അരുവിക്കര,നെടുമങ്ങാട്,വാമനപുരം (തിരുവനന്തപുരം), കൊല്ലം,കൊട്ടാരക്കര,കരുനാഗപ്പള്ളി,കുണ്ടറ,ചവറ,കുന്നത്തൂർ, ഇരവിപുരം (കൊല്ലം), അമ്പലപ്പുഴ,കായംകുളം,ആലപ്പുഴ,അരൂർ(ആലപ്പുഴ),ആറന്മുള,കോന്നി,റാന്നി, അടൂർ (പത്തനംതിട്ട), ഇടുക്കി,പീരുമേട്,ദേവികുളം, ഉടുമ്പഞ്ചോല (ഇടുക്കി), പൂഞ്ഞാർ (കോട്ടയം), തൃപ്പൂണിത്തുറ,കൊച്ചി,കളമശേരി,കോതമംഗലം(എറണാകുളം),കൊടുങ്ങല്ലൂർ,ചാലക്കുടി,
നാട്ടിക,ഗുരുവായൂർ (തൃശൂർ), പാലക്കാട്,തൃത്താല (പാലക്കാട്), കോഴിക്കോട് സൗത്ത്,പേരാമ്പ്ര,നാദാപുരം, കുറ്റ്യാടി,ബേപ്പൂർ (കോഴിക്കോട് ), തവനൂർ,പൊന്നാനി, തിരൂർ (മലപ്പുറം),മാനന്തവാടി,സുൽത്താൻ ബത്തേരി (വയനാട്), കണ്ണൂർ, അഴീക്കോട്, പേരാവൂർ (കണ്ണൂർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |