കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുട്ടികളുടെ മസ്തിഷ്‌ക വികസനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊച്ചി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ അമൃത വിശ്വവിദ്യാപീഠം റിസർച്ച് ഡീൻ ഡോ. ഡി.എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു. യു.കെയിലെ റോയൽ ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രനിലെ ഡോ. കിർസ്റ്റൻ വെരിറ്റി, തിരുവനന്തപുരം സി.ഡി.സി ഡയറക്ടർ ഡോ. ദീപ ഭാസ്‌കരൻ, ആർ.ബി.എസ്.കെ മുൻ ദേശീയ ഉപദേഷ്ടാവ് ഡോ. അരുൺ സിംഗ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യൽ സയൻസ് വിഭാഗം ഡീൻ ഡോ. ജയശങ്കര റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |