
ആലപ്പുഴ: അന്തർജില്ലാ ബൈക്ക് മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊമ്മാടി ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ചു കൊണ്ടുവന്ന ബൈക്ക് ഉപേക്ഷിച്ച് കടന്ന സംഘത്തിലെ ആര്യാട് പഞ്ചായത്ത് പുത്തൻപുര വെളിയിൽ വേണു മകൻ വിനീത്(19) ആണ് പിടിയിലായത്. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയ യമഹ ആർ.എക്സ് 100 ബൈക്ക് മോഷണം നടത്തിയ പ്രതിയെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികളുള്ളതായി സംശയിക്കുന്നു. നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അരുൺ, എ.എസ്.ഐ സേവിയർ, പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു എൻ.എസ്, ശ്യാം.ആർ, ബിനോയ്, നന്ദു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബാക്കി പ്രതികൾക്കായി അന്വേഷണം തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |