
വാഷിംഗ്ടൺ: ചന്ദ്രനിലെ സുപ്രധാന മേഖലയായ ഓറിയന്റേലി ബേസിനെ (മാരെ ഓറിയന്റേലി) പൂർണമായി കണ്ട് ചരിത്രം കുറിച്ച് ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ആർട്ടിമിസ് 2ലെ യാത്രികർ. ആദ്യമായാണ് ചന്ദ്രനിലെ ഇരുണ്ടതും വിശാലവുമായ സമതലങ്ങളിൽ ഒന്നായ ഓറിയന്റേലി ബേസിനെ മനുഷ്യനേത്രങ്ങൾ കൊണ്ട് പൂർണമായി കാണുന്നതെന്ന് നാസ അറിയിച്ചു. യാത്രികർ പകർത്തിയ ചിത്രം നാസ പുറത്തുവിടുകയും ചെയ്തു. ബേസിൻ പൂർണമായും ദൃശ്യമാകുന്ന വിധത്തിലാണ് ചിത്രം. ഭൂമിയിൽ നിന്ന് കാണാൻ സാധിക്കുന്ന ചന്ദ്രന്റെ വശത്തിന്റെയും (നിയർ സൈഡ്) വിദൂര വശത്തിന്റെയും (ഫാർ സൈഡ്) പടിഞ്ഞാറൻ അതിർത്തിയിലാണ് ഓറിയന്റേലി ബേസിനുള്ളത്. ഭൂമിയിൽ നിന്ന് ഭാഗികമായി മാത്രം കാണാൻ കഴിയുന്ന, ഏകദേശം 900 കിലോമീറ്റർ വീതിയുള്ള മേഖലയാണിത്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു വലിയ ഛിന്നഗ്രഹം ചന്ദ്രനിൽ വന്നിടിച്ചതിനെ തുടർന്നാണ് ഇത് രൂപപ്പെട്ടതെന്ന് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |